നാദാപുരം: നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പെടെ നാല്പതോളം
പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാദാപുരം ഗവ. ആശുപത്രിക്ക് സമീപമാണ് അപകടം. പരിക്കേറ്റവരെ നാദാപുരം
ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ബസില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
കൈവേലിയില്‍ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും
സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോഡ്രൈവര്‍മാരും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു. സ്കൂള്‍ വിദ്യാര്‍ഥികളാണ് പരിക്കേറ്റവരില്‍ ഏറെയും. പരിക്കേറ്റവരെ കൊണ്ട് നാദാപുരം ഗവ. ആശുപത്രി നിറഞ്ഞു. സാരമായി പരിക്കേറ്റ ഡ്രൈവര്‍ ഉള്‍പ്പെടെ ചിലരെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിസ്സാര പരിക്കേറ്റവരെ നാദാപുരം ഗവ. ആശുപത്രിയില്പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. അപകടത്തില്‍ ഇരു ബസുകളുടെയും മുന്‍ഭാഗം പാടേ തകര്‍ന്നു.