വടകര: അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങിയ പശ്ചിമബംഗാള്‍ സ്വദേശി വടകര മടപ്പള്ളിയില്‍ പോലീസ് പിടിയില്‍.
പശ്ചിമബംഗാളില്‍ പൂര്‍വ ബര്‍ധമാന്‍ ജില്ലയിലെ ഖണ്ഡഘോഷ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതി ജെന്നി റഹ്മാനെയാണ് വടകര പോലീസിന്റെ സഹായത്തോടെ പശ്ചിമ ബംഗാള്‍ പോലീസ് മടപ്പള്ളിയില്‍ നിന്ന് പിടികൂടിയത്.
വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് നിര്‍മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു ഇയാള്‍. പോലീസെത്തിയപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കീഴ്പ്പെടുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ജെന്നി റഹ്മാന് നാടുവിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കൊലപാതകം നടന്നത്. കൊലക്കു ശേഷം ഇയാള്‍
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു. അടുത്തിടെയാണ് മടപ്പള്ളിയില്‍ എത്തിയത്.
മടപ്പളളിയിലുണ്ടെന്നു മനസിലാക്കിയ പശ്ചിമ ബംഗാള്‍ പോലീസ് കോഴിക്കോട് റൂറല്‍ എസ്പിയുമായി ബന്ധപ്പെട്ടു. എസ്പിയുടെ നിര്‍ദേശപ്രകാരം വടകര പോലീസിന്റെ സഹായത്തോടെ ബംഗാള്‍ പോലീസ് ചോമ്പാല സ്റ്റേഷന് പരിധിയിലെ മടപ്പള്ളിയില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ബംഗാളിലേക്ക് കൊണ്ടുപോവും.