Friday, May 9, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പിടിച്ചത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം; എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും സ്വന്തം ജാമ്യം

April 21, 2025
in പ്രാദേശികം
A A
സ്‌കൂളില്‍ കയറി അക്രമിച്ച കേസ്: പ്രതികള്‍ കുറ്റക്കാരല്ലെന്ന് കോടതി
Share on FacebookShare on Twitter

വടകര: 58.53 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എന്ന കുറ്റം ആരോപിച്ച് ജയിലിലടക്കപ്പെട്ട പ്രതികള്‍ക്ക് കോടതി സ്വന്തം ജാമ്യം അനുവദിച്ചു. പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി നടപടി.
കഴിഞ്ഞ ഓഗസ്റ്റ് 23ന് പുതുപ്പാടി അനോറേമ്മലുള്ള വാടക വിട്ടില്‍ നിന്നു 58.53 ഗ്രാം എംഡിഎംഎയുമായി തച്ചംപൊയില്‍ ഇരട്ടകുളങ്ങര പുഷ്പ എന്ന റെജീനയെ (42) താമരശ്ശേരി പോലീസ് പിടികൂടി എന്നാണ് കേസ്. പിന്നീട് പരപ്പന്‍ പൊയില്‍ സ്വദേശി തെക്കെ പുരയില്‍ സനീഷ് കുമാറിനേയും (38) കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തു ജയിലടച്ചു. രണ്ടാഴ്ചക്കുള്ളില്‍ രാസ പരിശോധനാ ഫലം വരുത്തണമെന്ന നിയമം പോലീസ് പാലിച്ചില്ല. രാസ പരിശോധനാ ഫലം വന്നപ്പോഴേക്കും എട്ടുമാസം കഴിഞ്ഞു. രാസ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടത്താത്തതിനെ തുടര്‍ന്നാണ് വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി വി.ജി.ബിജു ഇരുവര്‍ക്കും സ്വന്തം ജാമ്യം അനുവദിച്ചത്. അന്യായമായി പുഷ്പയേയും സനീഷ് കുമാറിനേയും ജയിലിലടച്ച താമരശ്ശേരി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പ്രതികളുടെ അഭിഭാഷകന്‍ പി.പി.സുനില്‍ കുമാര്‍ പറഞ്ഞു.

RECOMMENDED NEWS

അരൂര്‍ കോവിലകം അയ്യപ്പഭജന മഠം ഭക്തര്‍ക്ക് സമര്‍പിച്ചു

5 months ago

പ്രതിഭകള്‍ക്ക് അനുമോദനം; ശ്രീനാരായണയില്‍ വിജയാരവം സംഘടിപ്പിച്ചു

5 months ago

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീണു മരിച്ചു

8 months ago
ഷുഹൈബിനെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ്

ഷുഹൈബിനെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal