കൊല്ലം: അഞ്ചലില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഏരൂര്‍ സ്വദേശി വിനോദാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട
ശേഷം വീടിന് തീകൊളുത്തിയതും പിന്നാലെ ആത്മഹത്യ ചെയ്തതും. മദ്യ ലഹരിയിലായിരുന്നു വിനോദ്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വീടിനുള്ളില്‍ വിനോദ് തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
വിനോദ് മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അയല്‍ക്കാരും ബന്ധുക്കളും പറയുന്നു. കഴിഞ്ഞ ദിവസവും വിനോദ് മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ആക്രമണത്തില്‍ ഭാര്യയുടെ കൈക്ക് പരിക്കേറ്റു. കഴിഞ്ഞ
ദിവസം രാത്രി വീട്ടില്‍ വിനോദ് എത്തിയതോടെ വീട്ടുകാര്‍ പേടിച്ച് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയതോടെ വിനോദ് കതകടച്ചു പൂട്ടി. ശേഷമാണ് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നു തീകൊളുത്തിയത്. തീ നിയന്ത്രണ വിധേയമാക്കി പൊലീസ് അകത്തേക്ക് കടന്നതോടെയാണ് വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഏരൂര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.