വട്ടോളി: കുന്നുമ്മല്‍ ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ മെയ് 21 മുതല്‍ ജൂണ്‍ 5 വരെ നടക്കുന്ന നവീകരണ കലശം, ധ്വജപ്രതിഷ്ഠ,
കൊടിയേറ്റമഹോത്സവം എന്നിവയുടെ ഒരുക്കം തുടങ്ങി. ആദ്യ ഫണ്ട് സമര്‍പ്പണം അഡ്വ: പി.മുരളീധരനില്‍ നിന്ന് ക്ഷേത്രം മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ നവീകരണ കലശ കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.ബിജു അധ്യക്ഷത വഹിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപന്‍ കറ്റോടി, തെക്കിയിടത്ത് പ്രകാശന്‍, റഷീദ്.പി.കെ, മാക്കൂട്ടത്തില്‍ നാണു, പി.കെ.സുരേന്ദ്രന്‍, ചാത്തോത്ത് ഗംഗാധരന്‍, ഹരിദാസ മാരാര്‍, കുഞ്ഞിരാമന്‍. പി.പി. എന്നിവര്‍ പങ്കെടുത്തു.
