കൊച്ചി: എറണാകുളം കോതമംഗലത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിനായി കെട്ടിയ ഗ്യാലറി തകര്‍ന്നു വീണു. അപകടത്തില്‍
നിരവധി പേര്‍ക്ക് പരിക്കേറ്റു. രാത്രി പത്ത് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. പല്ലാരിമംഗലത്ത് അടിവാട് മാലിക്ക് ദിനാര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഹീറോ യംഗ്സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂര്‍ണമെന്റിനിടെയായിരുന്നു അപകടം. ഫുട്ബോള്‍
ടൂര്‍ണമെന്റിനായി കവുങ്ങിന് തടികൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഫൈനല്‍ മത്സരം തുടങ്ങുന്നതിന് മുന്‍പാണ് അപകടം ഉണ്ടായത്. 4000 പേര് മത്സരം കാണാനെത്തിയിരുന്നു എന്നാണ് വിവരം.

