മാഹി: മയ്യഴി ഭരണകൂടത്തിന്റെ വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെ മാഹി വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് പുതുശ്ശേരി ട്രേഡേഴ്സ് ഫെഡറേഷന് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഏകോപന സമിതി വൈസ് ചെയര്മാന് ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ച. നാലുതറ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പായറ്റ അരവിന്ദന്, ഏകോപന സമിതി സെക്രട്ടറി കെ.കെ.ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഏകോപനസമിതി ജനറല്‍ സെക്രട്ടറി ഷാജു കാനത്തില്‍ സ്വാഗതവും സംഘടനാ ട്രഷറര്‍ ജനാബ് അഹ്മദ് സമീര്‍ നന്ദിയും പറഞ്ഞു.
സമരപരിപാടികള്‍ക്ക് കെ.പി.അനൂപ് കുമാര്‍, കെ.ഭരതന്, ടി.എം.സുധാകരന്, ദിനേഷ് പൂവച്ചേരി, സ്റ്റാര്‍ പ്രദീപന്, എ.വി.യൂസഫ്, എ.വി.സിദ്ദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.