വടകര: കണ്ണൂര്‍ ഇരിട്ടി മുണ്ടയാം പറമ്പ് തറക്കുമീത്തല്‍ ഭഗവതിക്ഷേത്രം മേട തിറമഹോത്സവം 26, 27, 28 തീയതികളില്‍
നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വടകര, കുറ്റ്യാടി, പേരാമ്പ്ര തുടങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒട്ടേറെ പേര് എത്തുന്ന ക്ഷേത്രമാണിത്. ഭക്തജനങ്ങളുടെ ബാഹുല്യം മേട തിറമഹോത്സവത്തിന്റെ നടത്തിപ്പിനെ പോലും ബാധിക്കാറുണ്ടെന്നു പറയുന്നു.
26ന് രാവിലെ ഒമ്പതിന് കലശപൂജ ആരംഭിക്കും. വിലങ്ങര ഭട്ടതിരിപ്പാടാണ് തന്ത്രി. ഉച്ചപൂജക്ക് ശേഷം വൈകീട്ട് മൂന്നിന് തിരുവാഭരണം ചാര്‍ത്തല്‍, രാത്രി ഒന്‍പതിന് നിവേദ്യങ്ങള്‍, പുലര്‍ച്ചെ മൂന്നിന് അറവിലാന്‍ ദൈവത്തിന് തിറ, 27ന് രാവിലെ എട്ടിന് പെരുമ്പേശന്‍ ദൈവത്തിന് തിറ, ഉച്ചയ്ക്ക് ഒരുമണിക്ക്
കുണ്ടുങ്കര ചോറുകോരല്‍, വൈകീട്ട് അഞ്ചിന് വലിയ തമ്പുരാട്ടിത്തിറ, വൈകീട്ട് എട്ടുമുതല്‍ തിറ അടിയന്തരങ്ങള്‍, 28ന് രാവിലെ നാലുമുതല്‍ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, ഒന്‍പതു മുതല്‍ ചെറിയ തമ്പുരാട്ടി തിറ, ഉച്ചയ്ക്ക് ഒരുമണിക്ക് സമാപനം. വാര്‍ത്താസമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സി.എം ശ്രീജിത്ത്, ട്രസ്റ്റി വസന്തകുമാര്‍ കനകത്തിടം എന്നിവര്‍ പങ്കെടുത്തു.