ഓര്‍ക്കാട്ടേരി: കച്ചവടതാല്‍പര്യമാണ് സിനിമാ വിവാദങ്ങള്‍ക്കു പിന്നിലെന്നും അത് വിദഗ്ധമായി കൈകാര്യം ചെയ്യുന്നതില്‍
പൃഥ്വിരാജ് വിജയിച്ചെന്നും പ്രശസ്ത സിനിമാനടന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. പ്രോമിസ് ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 39-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലബ്ബ് പ്രസിഡന്റ് കുന്നോത്ത് ചന്ദ്രന് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം വി.കെ.സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക
മുഖ്യാതിഥിയായി. കെ.എം.രാജന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.സിന്ധു, തില്ലേരി ഗോവിന്ദന്, കെ.എം.ബാലകൃഷ്ണന്, കരുണന് കുനിയില്‍, കെ.കെ.ജയന് തുടങ്ങിയവര്‍ സംസാരിച്ചു. ഷാജി പടത്തല സ്വാഗതവും കെ.പി.പവിത്രന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

ക്ലബ്ബ് പ്രസിഡന്റ് കുന്നോത്ത് ചന്ദ്രന് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം വി.കെ.സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക