വടകര: തന്റെ കര്‍മ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാലയാക്കി തീര്‍ക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തില്‍ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആര്‍ക്കും സുവ്യക്തമായി
മനസ്സിലാക്കാന്‍ കഴിയുമെന്നും, നമുക്ക് അദ്ദേഹത്തെ പറ്റി ഉല്ഖനനങ്ങള് നടത്താന്‍ മാത്രമേ പറ്റുകയുള്ളൂവെന്നും, തന്നില്‍ പരീക്ഷിക്കാത്ത ഒന്നും അദ്ദേഹം ലോകത്തിനു മുന്നില്‍ പരീക്ഷിച്ചില്ലെന്നും കവി വീരാന്‍കുട്ടി.
വടകരയില്‍ ഗാന്ധി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗാന്ധി പഠന ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ചെയര്മാന് ഹരീന്ദ്രന്‍ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. ലോകത്ത് ഇത്രയും ചാലകശക്തിയായി നിലകൊണ്ട
ഒരു രാഷ്ട്രീയ നേതാവും നാള് ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും ഉദ്ഘാടന പ്രാസംഗികന് ചൂണ്ടിക്കാട്ടി. തയ്യുള്ളതില്‍ രാജന്, എം.സതീഷ്, മോഹനന് പുത്തൂര്‍, എം.സി മോഹനന്, ബാബു കണ്ണോത്ത്, സി.കെ സുധീര്‍കുമാര്‍, മോഹനന് പി.എം, ബാബു ബാലവാടി എന്നിവര്‍ സംസാരിച്ചു.