
കൊയിലാണ്ടി: കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന് കൂടുതല്‍ നിറപ്പകിട്ടേകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാരൂപങ്ങളെ
ഒരേ വേദിയില്‍ അണിനിരത്തുന്ന ‘ഇന്ത്യന്‍ വസന്തോത്സവം’ കൊയിലാണ്ടിയില്‍ പെയ്തിറങ്ങി. വിവിധ സംസ്ഥാനങ്ങളിലെ നൃത്ത രൂപങ്ങള്‍ ഒരേ വേദിയില്‍ അരങ്ങേറിയത്
കൊയിലാണ്ടിക്ക് ആവേശവും വിസ്മയവുമായി. ടൗണ്‍ഹാളില്‍ നടന്ന പരിപാടി അഡ്വ. കെ പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍
അധ്യക്ഷത വഹിച്ചു.
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, ഭാരത് ഭവന്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈവിധ്യമാര്‍ന്ന
കലാരൂപങ്ങള്‍ വേദിയിലെത്തി. വിവിധ സംസ്ഥാനങ്ങളുടെ നാടോടി-പാരമ്പര്യ കലകളും നൃത്താവിഷ്‌കാരങ്ങളും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ മനോഹരമായ സംഗമമായി മാറി.
പൊതുജനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാപാരമ്പര്യങ്ങളെ അടുത്തറിയാനും ആസ്വദിക്കാനും അവസരമൊരുക്കുന്ന നൃത്തരൂപങ്ങള്‍ കൗതുകക്കാഴ്ച സമ്മാനിച്ചു.
-സുധീര്‍ കൊരയങ്ങാട്
















