കൊയിലാണ്ടി: ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനതക്കായി കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിഎച്ച്എസ്സി വിഭാഗം എന്‍എസ്എസ് വിദ്യാര്‍ഥികള്‍ അച്ചാര്‍ വില്പനയുമായി രംഗത്ത്. ‘വയനാടൊരുക്കം’ എന്ന പേരില്‍ തയ്യാറാക്കിയ അച്ചാര്‍ വില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. നഗരസഭാ വൈസ് ചെയമാന്

അഡ്വ.കെ.സത്യന് പി.ടി.എ പ്രസിഡന്റ് വി.സുചീന്ദ്രനില് നിന്ന് അച്ചാര്‍ വാങ്ങി തുടക്കമിട്ടു. ഹരീഷ് കുമാര്‍, പി.പി.സുധീര്‍, ഉണ്ണികൃഷ്ണന്, അധ്യാപകരായ പ്രശാന്ത്, സിന്ധു, ലിസി എന്നിവര്‍ നേതൃത്വം നല്കി. നൂറു രൂപയുടെ മുന്നൂറ് ബോട്ടില്‍ ഈത്തപ്പഴം അച്ചാറാണ് തയ്യാറാക്കിയത്. ഇതിനു വേണ്ട സാമഗ്രികള്‍ സ്പോണ്‍സര്‍മാര്‍ നല്കി. വില്പനയിലൂടെ ലഭിക്കുന്ന ഫണ്ട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.