വേളം: അരമ്പോൽ ഗവൺമെൻറ് എൽ പി സ്കൂളിന് സർക്കാർ അനുവദിച്ച ഒരു കോടി 7 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ആഗസ്റ്റ് 31 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു. കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ്കുട്ടി

നിർവഹിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ,ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.