ചോമ്പാല: റൈറ്റ് ചോയ്സ് സ്കൂളിൽ ദേശീയ കായികദിനം രമേശൻ ടി.കെ (റിട്ട. പി.ഇ.ടി, സിസിയു.പി സ്കൂൾ നാദാപുരം, യോഗ, എയ്റോബിക്ക് അധ്യാപകൻ) ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ കായികക്ഷമത വളർത്താൻ ഉപകരിക്കുന്ന കാര്യങ്ങളെ പറ്റി ക്ലാസ് എടുത്തു. പ്രീത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.ജി ലീലാവതി രമേശൻ

സാറിനെ പൊന്നാട അണിയിച്ച് ആദരിച്ച് മൊമെൻ്റോ കൈമാറി. ചടങ്ങിൽ ബിന്ദു എം.പി സ്വാഗതവും, ബീന പി.കെ നന്ദിയും പറഞ്ഞു. പിടി എ പ്രസിഡണ്ട് നീതുമനീഷ് , സ്കൂൾ അഡ്’മിനിസ്ട്രേറ്റർ രഞ്ജീവ് കുറുപ്പ് ,ശ്രീകല പ്രമോദ്, ജീബ എൻ, നിമി വി വി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.