അരൂര്‍: ചന്തുവെച്ചകണ്ടി പാലക്കല്‍ ഭഗവതിക്ഷേത്രത്തിലെ വിഷുതിറ നാളെ പുലര്‍ച്ചെ സമാപിക്കും. ഇന്ന് വൈകീട്ട് നൂറ്
കണക്കിന് ഭക്തജനങ്ങളാണ് നാനാ പ്രദേശങ്ങളില്‍ നിന്നും എത്തിയത്. ഇന്ന് വൈകീട്ട് നടന്ന ഭഗവതി സന്ദര്‍ശനത്തിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലി എത്തി. ചന്തു വെച്ചുകണ്ടി ക്ഷേത്രത്തില്‍ നിന്ന് കോട്ടയില്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ നേര്‍ച്ച നല്കാന് വലിയ തിരക്കനുഭവപെട്ടു. അതിന് ശേഷം നടക്ക് മീത്തല്‍
കാഞ്ഞിരാട്ടില്ലത്തും ഭഗവതി സന്ദര്‍ശനം നടത്തി. നടക്ക് മീത്തല്‍ നടന്ന വെടിക്കെട്ട് കാണാനും ആയിരങ്ങളെത്തി. വര്‍ഷത്തില്‍ മൂന്ന് തിറ ഉത്സവങ്ങളാണ് ചന്തുവെച്ച കണ്ടി ക്ഷേത്രത്തില്‍ നടക്കാറ്. തിറ ഉത്സവം നടത്താന്‍ പണ പിരിവ് നടത്താത്ത ഏക ക്ഷേത്രമാണിത്. ഉത്സവങ്ങള്‍ക്ക്, ദിനേന വിളക്ക് വെക്കാനയുള്ള ചെലവിലേക്ക് ഭക്തര്‍ നേര്‍ച്ച
എത്തിക്കുകയാണ് ചെയ്യുന്നത്. പണമായും, മറ്റ് സാധനങ്ങളായും ഭക്തര്‍ ഇവിടെ എത്തിക്കും. ഇവിടെ കര്‍മ്മങ്ങള്‍ നടത്തുന്നത് ബ്രാഹ്മങ്ങള് അല്ലെന്ന പ്രത്യേകതയുണ്ട്. മരുമക്കത്തായ സമ്പ്രദായത്തിലാണ് ഇവിടെ തണ്ടാന്‍ സ്ഥാനം. ഇപ്പോള്‍ വാഴയില്‍ ബാബുവാണ് ക്ഷേത്രതണ്ടാന്.



