വടകര: പിഡബ്ലുഡി കോണ്‍ട്രാക്ടറും ആദ്യകാല സോഷ്യലിസ്റ്റുമായ വടകര പഴങ്കാവ് ഇടവന പീടികയില്‍ ബാലന് (87) അന്തരിച്ചു. ഭാര്യ: ഒഞ്ചിയം ചെറിയത്ത് ലീല. മക്കള്‍: പ്രകാശന് (റിട്ടയേര്‍ഡ് മാനേജര്‍, വടകര റൂറല്‍ ബാങ്ക്), റീജ (എറണാകുളം), സജിത (മയ്യന്നൂര്‍), ശൈലേഷ് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കോഴിക്കോട് കോര്പറേഷന്). മരുമക്കള്‍: ബിന്ദു (സിവില്‍ ഓവര്‍സിയര്‍), അശോകന് (റിട്ട. കൊച്ചിന് ഷിപ്യാര്ഡ്), അശോകന് (ബിസിനസ്, മയ്യന്നൂര്‍), ദിന്‍ഷ (ടീച്ചര്‍, ഊരാളുങ്കല്‍ ജ്ഞാനോദയം എല്‍പി). സഹോദരങ്ങള്‍: കല്യാണി, മൈഥിലി, ജാനകി, പരേതരായ നാരായണന്, നാണി, നാരായണി. സംസ്കാരം നാളെ (തിങ്കള്‍) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.