വടകര: വടകര കോസ്റ്റൽ പോലീസും എം യു .എം വി.എച്ച്.എസ്.എസ് ജാഗ്രത സമിതിയും സംയുക്തമായി രക്ഷിതാക്കൾക്കായി ലഹരി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വടകര ഡി.വൈ.എസ്.പി ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ.ടി. യൂനുസ് അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സി.കെ ജയ പ്രസാദ്

ക്ലാസെടുത്തു. കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ സി.എസ് ദീപു, സ്റ്റാഫ് സെക്രടറി പി.എം മുസ്തഫ, അക്കാദമിക് കൗൺസിൽ കൺവീനർ എം.മുസ്തഫ, സീനിയർ സിവിൽ

പോലീസ് ഓഫീസർ മിഥുൻ പി.കെ വി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ (ഇൻ ചാർജ്)ടി മുഹമ്മദ് ഫാറൂഖ് സ്വാഗതവും ജാഗ്രത സമിതി കൺവീനർ കെ.ലൈല നന്ദിയും പറഞ്ഞു.