വട്ടോളി: വയനാട്-വിലങ്ങാട് ദുരിതബാധിതരെ സഹായിക്കാന്‍ കുട്ടി ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നു. ഓഗസ്ത് 31 ന് 10 മണി മുതല്‍ 4 മണി വരെ വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പരിപാടി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്കൂള്‍ വര്‍ണ തീരം ആര്‍ട്സ് ക്ലബ്ബ് നടത്തുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്യും.
