മലപ്പുറം: നിലമ്പൂർ കരിമ്പുഴയില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ബൈക്ക് യാത്രികരായ മുട്ടികടവ് സ്വദേശി
അമര്‍ ജ്യോതിയും ബന്ധു ആദിത്യയുമാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അമര്‍ ജ്യോതി സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിത്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.