കുറ്റ്യാടി: വിദ്യാര്‍ഥികളുടെ കഠിനാധ്വാനവും അര്‍പണബോധവും അംഗീകരിക്കാനും അവര്‍ക്ക് പ്രചോദമായി വര്‍ത്തിക്കാനും രക്ഷിതാക്കള്‍ക്ക് കഴിയണമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. അന്തരിച്ച കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായിരുന്ന സി.സി.സൂപ്പിയുടെ സ്മരണക്കായി കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉന്നത വിജയികള്‍ക്കായി സംഘടിപ്പിച്ച സ്നേഹാദരം ‘വിജയോത്സവം’ ഉദ്ഘാടനം

ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ രംഗങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച കുറ്റ്യാടി പഞ്ചായത്തിലെ നൂറ്റമ്പതോളം പേരെ ചടങ്ങില്‍ അനുമോദിച്ചു. ഇവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷനായി. ജൂനിയര്‍ ചാപ്റ്റര്‍ ട്രെയിനര്‍ പി.പി.വിനോദ് കുമാര്‍ ക്ലാസെടുത്തു. ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, ടി.സുരേഷ് ബാബു, എസ്.ജെ.സജീവ് കുമാര്‍, വിലങ്ങില്‍ കുഞ്ഞിക്കേളു നമ്പ്യാര്‍, സലീല്‍ സുതാര്യ, ടി.അശോകന്, എ.ടി.ഗീത, മംഗലശ്ശേരി ബാലകൃഷ്ണന്, കെ.പി.ഷാജു, കെ.ഷിജീഷ്, കെ.വി.ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.