വടകര: കിണറില്‍ നിന്ന് ബക്കറ്റ് എടുക്കാന്‍ ഇറങ്ങിയ ആള്‍ക്ക് പുറത്ത് കയറാനാവാതെ വന്നതോടെ ഫയര്‍ഫോഴ്സ്
രക്ഷപ്പെടുത്തി. വള്ളിക്കാട് ബാലവാടി സ്റ്റോപ്പിനു സമീപം ഷൈന്‍ വിഹാറിലെ കിണറില്‍ നിന്ന് ബക്കറ്റ് എടുക്കാന്‍ ഇറങ്ങിയ തൊടുവയില്‍ ശ്രീധരനാണ് ഫയര്‍ഫോഴ്സിന്റെ സഹായത്താല്‍ പുറത്തെത്തിയത്. തിരിച്ചു കയറാനാവാതെ കിണറില്‍ കുടുങ്ങിയ ശ്രീധരനെ സേന റസ്ക്യൂ നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല.
സ്റ്റേഷന് ഓഫീസര്‍ പി.ഒ.വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അസി. സ്റ്റേഷന് ഓഫീസര്‍ പി.വിജിത്ത്കുമാര്‍, സീനിയര്‍ ഫയര്‍ & റസ്ക്യൂ ഓഫീസര്‍ ഒ.അനീഷ്, ഫയര്‍& റസ്ക്യൂ ഓഫീസര്‍മാരായ റാഷിദ് എം.ടി, സഹീര്‍ പി.എം, മുനീര്‍ അബ്ദുളള, റഷീദ്
കെ പി, ഹരിഹരന്.സി, രതീഷ് ആര് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.