താമരശ്ശേരി: വര്‍ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. താമരശ്ശേരി പരപ്പന്‍ പൊയില്‍ ഹൈലാന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി കണ്ണൂര്‍ റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി.
ലഹരിക്കെതിരെ വാര്‍ഡ് തലത്തില്‍ പോലീസിനെ ഉള്‍കൊള്ളിച്ചുകൊണ്ട് ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കുമെന്ന് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. സമീപകാലത്ത് താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലും ലഹരിയുമായി ബന്ധപ്പെട്ട് കേസുകള്‍ വര്‍ധിച്ചു
വരുന്നതായി ലിന്റോ ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ജനകീയ പ്രതിരോധം ഉണ്ടാവണം. സര്‍ക്കാര്‍ എല്ലാ തരത്തിലും ഇതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ മുക്കം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി ടി ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ സി എം ഷാജി, ആദര്‍ശ് ജോസഫ്, ബിന്ദു ജോണ്‍സണ്‍, പ്രേംജി ജെയിംസ് നജുമുന്നീസ ഷരീഫ്, അലക്‌സ് തോമസ് ചെമ്പകശ്ശേരി, സി കെ സാജിദത്ത്, കൊടുവള്ളി മുനിസിപ്പല്‍ കൗണ്‍സിലര്‍ പി വി ബഷീര്‍, താമരശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം ടി അയൂബ്, ഓമശ്ശേരി പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ അബു, ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു, താമരശേരി ഡിവൈഎസ്പി കെ സുഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് റൂറല്‍ എ എസ് പി ടി ശ്യാംലാല്‍ ലഹരി വിരുദ്ധ
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിയില്‍ നിന്നും മുക്തനായ മോഹന്‍ദാസ് കല്ലേരി അനുഭവങ്ങള്‍ പങ്കുവെച്ചു.
കൊടിയത്തൂര്‍ പി ടി എം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഗീത-നാടക ശില്പവും പ്രേമന്‍ മുചുകുന്നിന്റെ നേതൃത്വത്തില്‍ കേരള പോലീസിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച ‘അനന്തരം ആനി’ നാടകവും അരങ്ങേറി.
സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ്, ഹോപ്പ് പ്രൊജക്ട് വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍, ലഹരി വിരുദ്ധ കൂട്ടായ്മ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.