പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന് വേറെയും ഇരകളെ ലക്ഷ്യമിട്ടെന്ന് സംശയം. കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള മറ്റ് കണ്ട് സ്ഥലങ്ങളിലും പ്രതി എത്തിയെന്ന് പോലീസിന് വിവരം ലഭിച്ചു. ഒരു സ്ത്രീയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പോലീസിന് നല്‍കിയത്.
മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ പ്രതി പുലര്‍ച്ചെ 3.30 തോടെയാണ് പുറപ്പെട്ടത്. രാവിലെ 9.30 യോടെയാണ് പേരാമ്പ്ര വാളൂരില്‍ എത്തിയത്. ഇതിനിടെയുള്ള 6 മണിക്കൂര്‍ സമയം പ്രതി എവിടെയൊക്കെ പോയി എന്ന് പോലീസ് പരിശോധിക്കുകയാണ്.
മുന്‍ കേസുകളില്‍ ലഭിച്ച ജാമ്യം റദ്ദ് ചെയ്യാന്‍ നടപടിയുമായി പോലീസ്
അതിനിടെ പ്രതി മുജീബ് റഹ്മാന് മുന്‍ കേസുകളില്‍ ലഭിച്ച ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. മുജീബ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അതേസമയം പേരാമ്പ്ര കേസില്‍ പ്രതിയെ മലപ്പുറം കൊണ്ടോട്ടിയില്‍ എത്തിച്ച് തെളിവെടുക്കും
ശിക്ഷിക്കപ്പെട്ട കേസുകളില്‍ ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങി സമാന കുറ്റകൃത്യം ആവര്‍ത്തിക്കുന്നതാണ് മുബീബിന്റെ രീതി. ഒടുവിലത്തേതാണ് പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം. ഇതിന് മുമ്പ് വയനാട്ടിലും കോഴിക്കോട് മുത്തേരിയിലും ആഭരണങ്ങള്‍ കവരുന്നതിനായി പ്രതി സ്ത്രീകളെ ആക്രമിച്ചിരുന്നു.
സ്ഥിരം കുറ്റവാളിയായ മുജീബിന്റെ മുന്‍കാല കേസുകളിലെ ജാമ്യം റദ്ദാക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതിനായി കേസുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊടുംകുറ്റവാളിയായ ഇയാളെ നിരീക്ഷിക്കുന്നതില്‍ പോലീസിന് വീഴ്ച്ചയുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ നീക്കം.
അതേസമയം പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ സ്വര്‍ണം വില്‍പ്പന നടത്തിയ മലപ്പുറം കൊണ്ടോട്ടിയില്‍ എത്തിച്ച് തെളിവെടുക്കും. ഇന്നലെ പ്രതി ബൈക്ക് മോഷ്ടിച്ച കണ്ണൂര്‍ മട്ടന്നൂരില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. കൃത്യം നടന്ന സ്ഥലത്ത് നാളെ ആയിരിക്കും തെളിവെടുപ്പ്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കും.