എടച്ചേരി: ഓര്‍ക്കാട്ടേരി റെയിഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷനും റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്തമായി കുന്നുമ്മക്കര നൂറില്‍ ഇസ്ലാം
ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ മിഹറ ജാനുല്‍ ബിദായ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓര്‍ക്കാട്ടേരി റെയിഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ് എം.കെ യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ജംഷീര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. കുന്നുമ്മക്കര നൂറില്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസ സദര്‍ മുഅല്ലിം ഹമീദ് ദാരിമി പന്തിപ്പൊയില്‍, മദ്രസ മാനേജ്മെന്റ് അസോസിയേഷന് ജനറല്‍
സെക്രട്ടറി നാസര്‍ എടച്ചേരി, അഷ്റഫ് വി.പി ഒഞ്ചിയം, ബഷീര്‍ ഹാജി കാവില്‍, മദ്രസ വൈസ് പ്രസിഡണ്ട് ടി.എന്‍ റഫീഖ്, ജോയിന്‍ സെക്രട്ടറിമാരായ ടി.ടി.കെ ഈസ, ഗഫൂര്‍ കാവില്‍, ഹമീദ് ബാഖവി, മുര്‍ഷിദ് കാവില്‍, ഫായിസ് കാവില്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് സമസ്ത പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ ടോപ് പ്ലസ് കരസ്തമാക്കിയ വിദ്യാര്‍ത്ഥിനികളെയും, ക്ലാസ്സ് അധ്യാപകനെയും മദ്രസ്സ കമ്മിറ്റിയും ശാഖ എസ്കെഎസ്എസ്എഫ് കമ്മിറ്റിയും അനുമോദിച്ചു. മദ്രസ്സ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസീസ് ഹാജി വി.കെ സ്വാഗതവും ടി.എന്‍ ഈസ്സ നന്ദിയും പറഞ്ഞു.


