
അഴിയൂര്‍: അഴിയൂരിലെ മികച്ച കര്‍ഷകനായി അഴിയൂര്‍ കൃഷിഭവന്‍ തെരഞ്ഞെടുത്ത കൊക്കേരിയില്‍ സി.പി.വിജയനെ അഴിയൂര്‍ കൂട്ടം സൗഹൃദ കൂട്ടായ്മ ആദരിച്ചു. ഇന്ന്
കുഞ്ഞിപ്പള്ളിയില്‍ വെച്ച് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയോടനുബന്ധിച്ചാണ് സൗഹൃദ കൂട്ടായ്മ സി.പി.വിജയന് ആദരവ് നല്‍കിയത്. 2022 ല്‍ ആരംഭിച്ച സംഘടന നിരവധി നിരാലംബരായവര്‍ക്ക് സഹായം എത്തിച്ചും മദ്യത്തിനും മയക്കുമരുന്നിനും എതിരെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഷുഐബ് കൈതാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സൗഹൃദ കൂട്ടായ്മയുടെ ചെയര്‍മാന്‍ ടി.സി.രാമചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. സി.പി.വിജയനെ സുരേന്ദ്രന്‍ പറമ്പത്ത് പൊന്നാട അണിയിച്ചും ടി.സി.രാചചന്ദ്രന്‍ മൊമെന്റോ നല്‍കിയും ആദരിച്ചു. രാജന്‍ തീര്‍ഥം, സോമന്‍ അഴിയൂര്‍, സി.കെ.ബാബു, മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള
കൃഷ്ണാര്‍പ്പിതം, മാലതി കൃഷ്ണന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ഷെമീറ റഫീഖ്, ബേബി സുശീല, നൂര്‍ജഹാന്‍, ഹുമൈദ അഴിയൂര്‍, അഹമ്മദ് കല്പക, ഷാജിത്ത് കൊട്ടാരത്തില്‍, ഗംഗാധരന്‍ നന്ദനം, ചന്ദ്രന്‍.കെ.പി, പ്രമീള അഴിയൂര്‍, ഷീബ അഴിയൂര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സജ്‌ന ചങ്ങരം കണ്ടി നന്ദി പറഞ്ഞു. കൂട്ടായ്മയിലെ അംഗങ്ങള്‍ പൂക്കളം തീര്‍ത്തും പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചും അംഗങ്ങള്‍ വീടുകളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന വിഭവസമൃദ്ധമായ ഓണ സദ്യയും ചടങ്ങ് ശ്രദ്ധേയമാക്കി.















