കൊയിലാണ്ടി. കൊയിലാണ്ടി മൈജി ഷോറൂമില്‍ നിന്ന് എട്ട് ലാപ്ടോപ്പുകള് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. വെങ്ങളം
കാട്ടില്‍പീടിക തോട്ടോളിതാഴ മനാസിനെയാണ് (28) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 29 നാണ് മൈജി ഷോറൂമില്‍ നിന്ന് ലാപ്ടോപ്പുകള് മോഷണം പോയത്. ഷോറൂമിന്റെ ഗ്ലാസ് പൊളിച്ച് അകത്ത് കടന്നാണ് മോഷണം.
കൊയിലാണ്ടി എസ്ഐ കെ.എസ്.ജിതേഷിന്റെ നേതൃത്വത്തിലുള്ള ഇന്വെസ്റ്റിഷന് ടീം നിരവധി സിസിടിവി ദൃശ്യങ്ങളും ബാംഗ്ലൂര്‍, ഏറണാകുളം, കോഴിക്കോട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍
വഴിയൊരുക്കിയത്. എഎസ്ഐമാരായ ദിലീപ്, സുരേഷ്, എസ്സിപിഒമാരായ വിജു വാണിയംകുളം, പ്രവീണ്‍, ബിനോയ്, രവി എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി എസ്ഐ കെ.എസ്.ജിതേഷിന്റെ നേതൃത്വത്തിലുള്ള ഇന്വെസ്റ്റിഷന് ടീം നിരവധി സിസിടിവി ദൃശ്യങ്ങളും ബാംഗ്ലൂര്‍, ഏറണാകുളം, കോഴിക്കോട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍