Monday, May 12, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

നീന്തല്‍ പരിശീലനം 10-ാം വര്‍ഷത്തിലേക്ക്; ഇത് ആലക്കാട് എംഎല്‍പി സ്‌കൂള്‍ സ്‌പെഷ്യല്‍

April 7, 2025
in വിദ്യാഭ്യാസം
A A
നീന്തല്‍ പരിശീലനം 10-ാം വര്‍ഷത്തിലേക്ക്; ഇത് ആലക്കാട് എംഎല്‍പി സ്‌കൂള്‍ സ്‌പെഷ്യല്‍
Share on FacebookShare on Twitter

കായക്കൊടി: അതിജീവനത്തിന്റെ അവശ്യ പാഠങ്ങളില്‍ ഒന്നായ നീന്തല്‍ പരിശീലനവുമായി ആലക്കാട് എംഎല്‍പി സ്‌കൂള്‍ പത്താം വര്‍ഷത്തിലേക്ക്. ഇവിടെ നിന്ന് 5-ാം ക്ലാസ് കഴിഞ്ഞ് പോകുന്ന എല്ലാ കുട്ടികളും നീന്തല്‍ പരിശീലനം നേടിയിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. അതിനനുസരിച്ചുള്ള ഇടപെടലാണ് ഈ വിദ്യാലയത്തില്‍ നടക്കുന്നത്. നടേമ്മല്‍ താഴെ കുളിക്കടവിലാണ് പരിശീലനം ഏര്‍പ്പെടുത്തിയത്. മുങ്ങി മരണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ എല്ലാ സ്‌കൂളുകളിലേയും എല്ലാ കുട്ടികളെയും നീന്തല്‍ പരിശീലനം സാധ്യമാക്കേണ്ടതുണ്ട്.
ആലക്കാട് എംഎല്‍പി സ്‌കൂളിലെ നീന്തല്‍ പരിശീലനം 10-ാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജില്‍ ഒ.പി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഒ.പി മനോജ് അധ്യക്ഷത വഹിച്ചു. നീന്തല്‍ പരിശീലനം സ്വായത്തമാക്കിയതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റും പ്രധാനാധ്യാപകനും പി.ടി.എ പ്രസിഡന്റും ചേര്‍ന്ന് സാക്ഷ്യപത്രം നല്‍കുന്നു. പ്രധാനാധ്യാപകന്‍ എ.വി നാസറുദ്ദീന്‍, ദിവ്യ കെ ദിവാകരന്‍, റാഫി.ടി, ഫാത്തിമ.എം, ജമീല ജമാലുദ്ദീന്‍, പ്രസീത.ജി.എസ്, അന്‍സബ്.എം, മുഹമ്മദ് ഷമ്മാസ് അബ്ദുള്ള, മുഹമ്മദ് ബഷീര്‍ മാവുള്ളിടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RECOMMENDED NEWS

രാത്രികാല പഠന ക്യാമ്പ് തുടങ്ങി; പ്രതിഭകള്‍ക്ക് അനുമോദനം

രാത്രികാല പഠന ക്യാമ്പ് തുടങ്ങി; പ്രതിഭകള്‍ക്ക് അനുമോദനം

4 months ago
സിപിഎം നേതൃത്വത്തിനു തലവേദന തന്നെ; വടകര മേഖലയില്‍ വീണ്ടും പ്രകടനം

സിപിഎം നേതൃത്വത്തിനു തലവേദന തന്നെ; വടകര മേഖലയില്‍ വീണ്ടും പ്രകടനം

3 months ago
പുറമേരി ഉപ തെരഞ്ഞെടുപ്പ്; കുടുംബ സംഗമം നടത്തി യുഡിഎഫ്

പുറമേരി ഉപ തെരഞ്ഞെടുപ്പ്; കുടുംബ സംഗമം നടത്തി യുഡിഎഫ്

3 months ago
അയ്യാ നീ ശരണം; അയ്യപ്പ ഭക്തിഗാനങ്ങള്‍ പുറത്തിറങ്ങി/വീഡിയോ

അയ്യാ നീ ശരണം; അയ്യപ്പ ഭക്തിഗാനങ്ങള്‍ പുറത്തിറങ്ങി/വീഡിയോ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal