വടകര: ആഹ്വാന്‍ സെബാസ്റ്റ്യന്‍ പുരസ്കാരം നേടിയ നാടക പ്രതിഭ സുഗുണേഷ് കുറ്റിയിലിനെ വടകരയിലെ നാടക കൂട്ടായ്മ ആദരിക്കുന്ന ചടങ്ങ് പത്താം തീയതി വ്യാഴാഴ്ച്ച വൈകുന്നേരം
4:30 ന് വടകര ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങുകളുടെ ഉദ്ഘാടനവും ഉപഹാരസമര്പണവും പ്രശസ്ത നാടക സംവിധായകനും നിരവധി നാടകങ്ങളുടെ രചയിതാവുമായ സുന്ദരന്‍ കല്ലായി നിര്‍വ്വഹിക്കും. എസ്എന്‍ഡിപി യോഗം വടകര യൂണിയന് സെക്രട്ടറി പി.എം രവീന്ദ്രന് പൊന്നാട അണിയിക്കും. പ്രശസ്ത നാടക കലാകാരനും
മുന്‍ പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറുമായ ടി.കെ വിജയരാഘവന് പ്രശസ്തിപത്രം സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എടയത്ത് ശ്രീധരന്, വൈസ് ചെയര്മാന് പപ്പന് നരിപ്പറ്റ, വി.വി പ്രകാശന്, തിലോത്തമ എം.കെ തുടങ്ങിയവര്‍ പങ്കെടുത്തു.


