വടകര: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചോറോട് ഈസ്റ്റ് ജനകീയ സമിതി നേതൃത്വത്തില്‍ ഏപ്രില്‍ 9 ന്
വൈകുന്നേരം 4.30 ന് ‘മാനിഷാദാ’ പരിപാടി നടക്കും. ഡിവൈഎസ്പി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. എക്സൈസ് വടകര റേഞ്ച് ഇന്‍സ്പെക്ടര്‍ ശൈലേഷ് പി.എം. മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.
പരിപാടിയുടെ മുന്നോടിയായി എട്ടിന് രാത്രി 7 മണിക്ക് പന്തം കൊളുത്തി പ്രകടനം നടത്തും. ഒഴിച്ചിട്ട വീടുകള്‍, വിജനമായ സ്ഥലങ്ങള്‍, അസമയങ്ങളിലെ കൂട്ടുകൂടല്‍ എന്നിവ നിരീക്ഷിക്കാന്‍
വിവിധ ഏരിയകളില്‍ സത്രീകള്‍ ഉള്‍പ്പെടുന്ന സ്ക്വാഡ് രൂപീകരിച്ചു. യോഗത്തില്‍ പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷിനിത ചെറുവത്ത്, ജംഷിദ കെ, കമ്മിറ്റി അംഗങ്ങളായ കെ.സുകുമാരന്‍, പി.സുരേഷ്, ഭാര്ഗ്ഗവന് മഠത്തില്‍, സത്യന് മമ്പറത്ത്, രാജന് ടി.കെ. ചന്ദ്രി കെ.കെ. ശൈലജ പി.കെ, ജയശ്രീ കെ.എം., ശ്രീജീഷ് യു.എസ്. എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ മുന്നോടിയായി എട്ടിന് രാത്രി 7 മണിക്ക് പന്തം കൊളുത്തി പ്രകടനം നടത്തും. ഒഴിച്ചിട്ട വീടുകള്‍, വിജനമായ സ്ഥലങ്ങള്‍, അസമയങ്ങളിലെ കൂട്ടുകൂടല്‍ എന്നിവ നിരീക്ഷിക്കാന്‍