വടകര: ഗ്രാമീണ പരമ്പരാഗത കാര്‍ഷിക വ്യാവസായിക ഉല്പന്നങ്ങളുടെയും പാര്‍ശ്വഫലങ്ങളില്ലാത്ത സൗന്ദര്യ വര്‍ധക
വസ്തുക്കളുടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് വടകരയില്‍ തുടക്കമായി. നാച്വറല്‍ പ്രൈം.ഇന്‍ എന്ന കമ്പനി മുന്‍ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു. പി.പി.ദാമോദരന്‍ ഭദ്രദീപം കൊളുത്തി. വടകര തേജസ് ഓഡിറ്റേറിയത്തിന് നടന്ന പരിപാടിയില്‍ കമ്പനി ചെയര്മാന് ടി.ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരന്, തങ്കച്ചന് വൈദ്യര്, അഡ്വ: ഇ.നാരായണന് നായര്‍, അടിയേരി രവീന്ദ്രന്, നിയാസ് കരിം എന്നിവര്‍ സംസാരിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ എം.ടി.ബാലന് സ്വാഗതവും ഡോ:അശ്വതി രാജ് നന്ദിയും പറഞ്ഞു.
