കക്കട്ടില്‍: കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മെയ് 21 മുതല്‍ ജൂണ്‍ 5 വരെ നടക്കുന്ന നവീകരണ കലശം, ധ്വജ പ്രതിഷ്ഠ,
ക്ഷേത്രോത്സവം എന്നിവയ്ക്കു മുന്നോടിയായി പുതിയ കൊടിമരത്തിനുള്ള ആധാര ശില പ്രതിഷ്ഠാ കര്‍മം നടത്തി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് പ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് അന്നദാനവും ക്ഷേത്രമുറ്റത്തെ അരയാല്‍ തറയ്ക്കുള്ള ശിലസ്ഥാപനവും ക്ഷേത്രം മേല്‍ശാന്തി ശങ്കരന് നമ്പൂതിരി നടത്തി.
കെ.ആര്.ബിജു, തെക്കിയേടത്ത് പ്രകാശന്, പ്രദീപന് കറ്റോടി, ബാബുരഘുരാജ്, പി കെ.റഷീദ്, പി പി. കുമാരന്, വി.രാജന്, എം. നാണു, ശശി തറമ്മല്‍, ബീനകുളങ്ങരത്ത്, നീന ശശി, വനജ ഒതയോത്ത്, എം.കെ.ശശി, പി.കെ.സുരേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.