വടകര: ക്രിയായോഗ ഗുരുവായ മുടപ്പിലാവില്‍ വിജയന്റെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കി ഗ്രന്ഥരചന നടത്തിയ റഷ്യക്കാരി ടാറ്റിയാന പറ്റാഷോവയ്ക്കും സംഘത്തിനും ഈ
മാസം 10 ന് വടകരയില്‍ അനുമോദനം ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ക്രിയായോഗ രഹസ്യങ്ങളെ കുറിച്ച് ഗുരുജിയുമായി നടത്തിയ സംഭാഷണങ്ങള്‍’ എന്ന ഗ്രന്ഥമാണ് ടാറ്റിയാന രചിച്ചത്. പതിവ് പോലെ ഈ വര്‍ഷവും ക്രിയായോഗ പഠനത്തിന് വേണ്ടി ഈ സംഘം വടകരയില്‍ എത്തിക്കഴിഞ്ഞു.
പത്താം തിയതി വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വടകര പണിക്കോട്ടിയിലെ ടി.എച്ച് കുഞ്ഞിരാമന് നമ്പ്യാര്‍ ഹാളിലാണ് അനുമോദന ചടങ്ങ്. ചിത്രകാരനും ഗായകനുമായ സീറോ ബാബുവിന്റെ സെമിക്ലാസിക്കല്‍ ഭജനോടെ പരിപാടി
ആരംഭിക്കും. അനുമോദനചടങ്ങിനു ശേഷം ക്രിയായോഗ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മുടപ്പിലാവില്‍ വിജയന് മറുപടി നല്‍കും. താല്പര്യമുള്ളവര്ക്ക് പങ്കെടുക്കാം. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ അജിത്ത്കുമാര്‍, ഡോ.ദിനീഷ്കുമാര്‍, ഡോ.ജിതേന്ദ്ര എന്നിവര്‍ പങ്കെടുത്തു.

പത്താം തിയതി വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വടകര പണിക്കോട്ടിയിലെ ടി.എച്ച് കുഞ്ഞിരാമന് നമ്പ്യാര്‍ ഹാളിലാണ് അനുമോദന ചടങ്ങ്. ചിത്രകാരനും ഗായകനുമായ സീറോ ബാബുവിന്റെ സെമിക്ലാസിക്കല്‍ ഭജനോടെ പരിപാടി