വടകര: അപകടത്തില്‍ മരിച്ച അംഗത്തിന് സിഎന്‍ജി ഓട്ടോ കൂട്ടായ് 2021 സാമ്പത്തിക സഹായം കൈമാറി. നടുവണ്ണൂര്‍ വാകയാട് സ്വദേശി കെ.കെ മജീദിന്റെ ഭാര്യ ജമീലക്ക് കൂട്ടായ്മ
സമാഹരിച്ച 70,000 രൂപയുടെ ചെക്ക് കൂട്ടായ്മ കണ്‍വീനര്‍ പി പ്രദീപ് കൈമാറി. കമ്മറ്റി ചെയര്‍മാന്‍ രാജന്‍ കുമ്മംകോട്, അംഗങ്ങളായ കെ.എം.കെ അഹമ്മദ്, സജിത്ത്, സുധീഷ്, ഷൗക്കത്ത്, സലിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

