വടകര: മുനിസിപ്പല്‍ രണ്ടാം വാര്‍ഡിലെ വീരഞ്ചേരിയില്‍ മഞ്ഞപ്പിത്തം പിടിപെട്ട സംഭവത്തില്‍ വിശദീകരണമായി സീയം
ആശുപത്രി മാനേജ്മെന്റ് രംഗത്ത്. സീയം ആശുപത്രിയില്‍ ഉപയോഗിക്കുന്ന കിണറിലെയും കുഴല്കിണറിലെയും വെള്ളം ഹെല്‍ത്ത് അധികൃതര്‍ പരിശോധിച്ചതില്‍ നൂറു ശതമാനവും ഉപയോഗ യോഗ്യമാണെന്ന് കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ലഭിച്ചതായി ആശുപത്രി മെഡിക്കല്‍ ഡയരക്ടര്‍ ഡോ.കെ.കെ.അബ്ദുള്‍സലാം, അഡ്മിനിസ്ട്രേറ്റീവ് ഡയരക്ടര്‍ എന്‍.കെ.കുഞ്ഞമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കല്ലുനിര യുപിഎച്ച്സി അധികൃതരാണ് വീരഞ്ചേരിയിലെ മഞ്ഞപ്പിത്ത രോഗ ബാധയുമായി ബന്ധപ്പെട്ട് പഠനം നടത്തിയതെന്നും ഇതില്‍ നിന്ന് ലഭിച്ച വിവരം കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ നാലു പേര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂവെന്നുമാണെന്നും
ഇവര്‍ പറഞ്ഞു. രോഗത്തിന് കാരണം സീയം ആശുപത്രിയില്‍ നിന്നുള്ള മലിനജലമാണെങ്കില് ആശുപത്രിയിലെ കിണര്‍ വെള്ളത്തെയല്ലേ ആദ്യം ബാധിക്കേണ്ടതെന്ന് ഇവര്‍ ചോദിച്ചു.
അയല്‍വാസികള്‍ക്ക് പ്രശ്നമുണ്ടായാല്‍ അതു പരിഹരിക്കേണ്ടതുണ്ടെന്നും അത് കണക്കിലെടുത്താണ് ആശുപത്രിയിലെ ഒപി വിഭാഗം അടച്ചിടേണ്ടിവന്നതെന്നും ഇവര്‍ പറഞ്ഞു. പലരും പ്രചരിപ്പിക്കുന്നതുപോലെ ആശുപത്രി അടച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇത്തരം പ്രചരണത്തിനു പിന്നില്‍ കറുത്ത കരങ്ങളുണ്ടാവാം. എന്നാല്‍ അത് തങ്ങള്‍ അന്വേഷിക്കാന്‍ പോകുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.
അതേ സമയം ആശുപത്രിയില്‍ നിന്നു മലിനജലം പുറന്തള്ളുന്ന കാര്യം
മുനിസിപ്പല്‍ ഹെല്‍ത്ത് അധികൃതരാണ് ആധികാരികമായി പുറത്തുവിട്ടതെന്നു മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വ്യക്തമായ മറുപടിയുണ്ടായില്ല. മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് ആശുപത്രിയുടെ പേരില്‍ നഗരസഭ അര ലക്ഷം രൂപ പിഴയിട്ട കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ഇനിയങ്ങോട്ടൊരു പ്രശ്നമുണ്ടാവാതിരിക്കാനാണ് പിഴ അടച്ചതെന്നും തങ്ങളുടെ വീഴ്ചയായി കാണേണ്ടതില്ലെന്നും ഇവര്‍ മറുപടി നല്കി. ആശുപത്രിക്കെതിരെ ആരും തെറ്റിദ്ധാരണ പരത്തരുതെന്ന അഭ്യര്‍ഥനയും മാനേജ്മെന്റ് പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.
ഫിനാന്‍സ് ഡയരക്ടര്‍ ഹാഷിം, മാനേജര്‍ കെ.ഷമീദ് അഹമ്മദ്, അസിസ്റ്റന്റ് മാനേജര്‍ ഹിഷാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.