ആയഞ്ചേരി: പ്രവൃത്തികള്‍ പുരോഗമിക്കുന്ന കാവില്‍-തീക്കുനി-കുറ്റ്യാടി റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന
നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാകും. 1.58 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്.
ഏറെക്കാലം മുടങ്ങി കിടന്ന ആയഞ്ചേരി വരെയുള്ള ബിഎംബിസി പ്രവൃത്തി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ യുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇതിന്റെ തുടര്‍ച്ചയായി ആയഞ്ചേരിയില്‍ നിന്നും മുക്കടത്തും വയല്‍ വരെയുള്ള ഭാഗത്ത് ബിസി ഓവര്‍ലേ ചെയ്യുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. ഇതിനുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ച് ഈ
പദ്ധതിയും പുരോഗമിക്കുകയാണ്.
റോഡിന്റെ വശങ്ങളിലെ സുരക്ഷാഭിത്തി, ഡ്രൈനേജ് പ്രവൃത്തികള്‍ക്കായി കാപ്പങ്ങാടി ഭാഗത്ത് അനുവദിച്ച 25 ലക്ഷം രൂപയുടെ പ്രവൃത്തിയും അവസാനഘട്ടത്തിലാണ്. 25 ലക്ഷം രൂപ അനുവദിച്ച ചെമ്മരത്തൂര്‍ മുതല്‍ സന്തോഷ് മുക്ക് വരെയുള്ള ഡ്രെയിനേജും സുരക്ഷാ ഭിത്തി നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. മീങ്കണ്ടി ഭാഗത്തുള്ള എട്ട് ലക്ഷം രൂപയുടെ പ്രവൃത്തി പുരോഗമിച്ചു വരുകയാണ്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികളുടെ നിര്‍വ്വഹണം. വളരെക്കാലമായി ഗതാഗത ദുരിതം അനുഭവിച്ചിരുന്ന കാവില്‍ തീക്കുനി കുറ്റ്യാടി റോഡിന്റെ വികസനം പൂര്‍ത്തീകരിച്ചാല്‍ വടകരയില്‍ നിന്നും കുറ്റ്യാടി എത്താനുള്ള ഏറ്റവും എളുപ്പമുള്ള റോഡായി കാവില്‍ തീക്കുനി റോഡ് മാറും.