നാദാപുരം: വളയത്ത് നിന്ന് കാണാതായ യുവതിയേയും രണ്ട് മക്കളെയും കണ്ടെത്താന്‍ വളയം പോലീസ് ഡല്‍ഹിക്ക് തിരിച്ചു.
യുവതി ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പോയത്.
വളയം പോലീസ് നടത്തുന്ന അന്വേഷണത്തിലാണ് ആഷിദയും പത്തും അഞ്ചും വയസുള്ള മക്കളും ഡല്‍ഹിയില്‍ എത്തിയതായി വിവരം ലഭിച്ചത്. ഡല്‍ഹി നിസാമുദീന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ
എടിഎമ്മില്‍ നിന്ന് ഇവര്‍ പണം പിന്‍വലിച്ചതായി പോലീസ് കണ്ടെത്തി. വിവരം അറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്ന് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. നാട്ടിലുള്ള പിതാവും ഡല്‍ഹിക്ക് തിരിച്ചു. വൈകാതെ യുവതിയേയും കുട്ടികളേയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് വളയം പോലീസ് ഡല്‍ഹിക്ക് തിരിച്ചത്.
കഴിഞ്ഞ ദിവസം ഇവര്‍ ബംഗളൂരുവില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം പോലീസിന്
ലഭിച്ചിരുന്നു. സ്കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചാണ് യുവതി മക്കളുമൊത്ത് നാട് വിട്ടത്. ബംഗളൂരുവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ യുവതിയും മക്കളും നടന്നുപോവുന്നതും ഡൽഹിയിലേക്കുള്ള ട്രെയിൻ കയറുന്നതുമായ ദൃശ്യങ്ങളാണ് അന്വേഷ സംഘങ്ങൾക്ക് ലഭിച്ചത്.
രണ്ടു കുട്ടികളുമായി 29 കാരി ആഷിദ മാര്‍ച്ച് 28 നാണ് വീട് വിട്ടത്. പെരുന്നാളിന്
വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വളയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വളയം ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം .