മുയിപ്പോത്ത്: ലഹരിയുടെ നീരാളി പിടുത്തത്തില്‍ നിന്ന് വരും തലമുറയെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഒരുമിച്ചുള്ള ജാഗ്രതാ സമിതികള്‍
പ്രാദേശികാടിസ്ഥാനത്തില്‍ നിലവില്‍ വരണമെന്ന് മുയിപ്പോത്ത് സംഘടിപ്പിച്ച ‘ലഹരിക്കെതിരെ തണലും തളിരും’ പരിപാടി ആവശ്യപ്പെട്ടു. മുജാഹിദ് സ്റ്റുഡന്്സ് മൂവ്മെന്റ് (എംഎസ്എം) സംഘടിപ്പിച്ച ജാഗ്രതാ സദസ് കെഎന്‍എം ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം കോച്ചേരി ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുമിച്ച്
ലഹരിക്കെതിരെ ശക്തമായി പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. വി.കെ നൗഫല്‍ അധധ്യക്ഷത വഹിച്ചു. എംഎസ്എം ജില്ലാ സെക്രട്ടറി നിജാസ് ഫുര്‍ഖാനി മുഖ്യപ്രഭാഷണം നടത്തി. മദ്യവര്‍ജന സമിതി നേതാവ് പട്ടയാട്ട് അബ്ദുല്ല, എംജിയം മണ്ഡലം പ്രസിഡന്റ് ഷമീമ മഫാസ്, ടി അബ്ദുല്ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. ഹാഖില് മുയിപ്പോത്ത് സ്വാഗതവും നിയമോള് നന്ദിയും പറഞ്ഞു.


