കോഴിക്കോട്: ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെ നാലു ലക്ഷത്തോളം ലോട്ടറി തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന തരത്തില്‍ ലോട്ടറി
ടിക്കറ്റ് വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഐഎന്‍ടിയുസി രംഗത്ത്. സര്‍ക്കാരിന്റെയും ലോട്ടറി വകുപ്പിന്റെയും ഇത്തരമൊരു നിലപാട് അവസാനിപ്പിക്കണമെന്ന് കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് അസോസിയേഷന് ഐഎന്‍ടിയുസി ജില്ലാ നേതൃത്വ യോഗം ആവശ്യപ്പെട്ടു.
ലോട്ടറിയെ തകര്‍ക്കുന്നതിന് വേണ്ടി കുത്തക മുതലാളിമാരിലേക്ക് ഈ മേഖലയെ കേന്ദ്രീകരിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ തികച്ചും തൊഴിലാളി വിരുദ്ധമാണെന്നും ടിക്കറ്റ് വില 50 രൂപ ആക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും യോഗം അഭ്യര്‍ഥിച്ചു.
തൊഴിലാളികളെ സംരക്ഷിക്കുവാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. ലോട്ടറി വില്പനക്കാരുടെ കമ്മീഷന്
വര്‍ധിപ്പിക്കണമെന്നും സമ്മാന ഘടകങ്ങള്‍ വര്‍ധിപ്പിക്കണമെന്നും കേരള ലോട്ടറിയുടെ വിശ്വസ്ത നില നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ എന്‍ എ അമീറിന്റെ അധ്യക്ഷധയില്‍ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍ ഉദ്ഘടനം ചെയ്തു സംസ്ഥാന ഭാരവാഹികളായ ലജീവ് വിജയന്, ജോയിസ് അതികാരം, പി ആര് സജീവന്, ദിലീപ് എലത്തൂര്‍, പി എന്‍ സലാം, കുഞ്ഞാലി കുന്നമംഗലം, രാജേഷ് കിണറ്റുംകര, എന്‍ പി ഗീത, നാരായണനഗരം പത്മനാഭന്, പറമ്പത്ത് ദാമോദരന്‍, സിന്ധു ചേളന്നൂര്‍ എന്നിവര്‍ സംസാരിച്ചു. മുരളീധരന് എളമ്പിലാട് സ്വാഗതവും അനൂപ് ചാലപ്പുറം നന്ദിയും പറഞ്ഞു.