കൈനാട്ടി: മാലിന്യമുക്തം നവകേരളം 2024-25 ല്‍ ചോറോട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും ശുചിത്വമുള്ള വാര്‍ഡായി
പതിനൊന്നാം വാര്‍ഡിനെ (വൈക്കിലശ്ശേരി തെരു) തെരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്തിന്റെ ശുചിത്വ പ്രഖ്യാപന വേദിയില്‍ മാലിന്യമുക്തം നവകേരളം പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനനില്‍ നിന്നു വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍, തൊഴിലുറപ്പ് മേറ്റ്മാര്‍, ഹരിത സേനാംഗങ്ങള്‍, സിഡിഎസ് മെമ്പര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചദ്രശേഖരന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് രേവതി കെ അധ്യക്ഷ
തവഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ കെ.മധുസൂദനന്‍, സി.നാരായണന്‍, ശ്യാമള പൂവേരി, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഹരിത കേരള മിഷന്‍ കോ-ഓഡിനേറ്റര്‍ ഷംന എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി രാജീവന്‍ വള്ളില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എച്ച്‌ഐ ലിന്‍ഷി നന്ദി പറഞ്ഞു. നികുതി പിരിവിലും ഒന്നാം സ്ഥാനം പതിനൊന്നാം വാര്‍ഡിന് തന്നെയായിരുന്നു.

