ഇരിങ്ങല്‍: വോളിബോളിനെ ഏറെ സ്നേഹിക്കുകയും പുതുതലമുറയെ ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത നല്ലൊരു വോളിബോള്‍ സംഘാടകനെയാണ് ഇരിങ്ങല്‍ അറുവയില്‍ കണാരന്റെ നിര്യാണത്തോടെ നഷ്ടമായത്. വോളിബോളിന്റെ
ഈറ്റില്ലമായി ഇരിങ്ങല്‍ മാറിയതിനു പിന്നില്‍ കണാരേട്ടനെ പോലുള്ളവരുടെ അക്ഷീണ പ്രയത്നമുണ്ട്.
കളിക്കമ്പക്കാരായ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മിടുക്കരായിരുന്നു ഇവര്‍. ജൂനിയര്‍/ സബ് ജൂനിയര്‍ താരങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് അവരിലെ കായികപരമായ സാധ്യതകള്‍ വിലയിരുത്തതില്‍ കണാരേട്ടനുള്ള കഴിവ് പ്രശംസനീയമായിരുന്നു. ഇരിങ്ങലില്‍ നിന്നുള്ള നിരവധി വോളിബോള്‍ താരങ്ങളാണ് കേരളത്തിനകത്തും പുറത്തുമെത്തിയത്. ഇതില്‍ കണാരേട്ടനുള്ള പങ്ക് വിസ്മരിക്കാനാവില്ല. ജവഹര്‍ ഇരിങ്ങലിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. നാട്ടിലും അന്യനാട്ടിലും വോളിമ്പോള്‍ ടൂര്‍ണമെന്റുകളില്‍ ടീം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം വിടപറഞ്ഞത്. നിരവധി പേര് അദ്ദേഹത്തിന് അന്ത്യോപചാരം അര്പിച്ചു. സംസ്കാരത്തിനു ശേഷം സര്‍വ്വകക്ഷി അനുശോചനം രേഖപ്പെടുത്തി. വോളിബോള്‍ അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി.വിജയന് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.കെ.വിജയന് അധ്യക്ഷത
വഹിച്ചു. സബീഷ് കുന്നങ്ങോത്ത്, പി.വി.നിധീഷ്, എം.ടി.രവീന്ദ്രന്, ടി. പവിത്രന്, സുനില്‍ ചാത്തോത്ത്, പി.വി.ബാബു, കെ.ക.ജഗനാഥന്, ബൈജു ഇരിങ്ങല്‍, കെ.കെ സുനില്‍കുമാര്‍, പ്രദീപന് പുത്തന്കുനി എന്നിവര്‍ സംസാരിച്ചു