വടകര: ഖുര്‍ആന്‍ സ്റ്റഡീസ്സര്ക്കിള് വടകര ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും
പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്തു. വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഖുര്‍ആന്‍ സ്റ്റഡീസ് സെന്റര്‍ കേരള. ഈ വര്‍ഷവും വടകര ജില്ലാ ആശുപത്രിയില്‍ സംഘടന ഭക്ഷണ വിതരണം നടത്തി. ചെയര്മാന് സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ ആശുപത്രി ആര്‍എംഒ ഡോ.ശ്യാം സാറിന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡീസ് സെന്റര്‍ ഡയറക്ടര്‍മരായ എം കെ യൂസുഫ് ഹാജി, വി പി അഷറഫ് ഒഞ്ചിയം, അഡ്വ.പി ടി ഇല്യാസ്, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ശൈലജ, പ്രഭാവതി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ലത്തീഫ് മുസ്ലിയാര് അടക്കാത്തെരുവ് സ്വാഗതം പറഞ്ഞു.
എസ്.കെ.സിറാജ്, മുസ്തഫ, അക്ബര്‍ അഴിത്തല തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ വാര്‍ഡുകളില്‍ ഭക്ഷണ വിതരണത്തിന്ന്
നേതൃത്വം നല്കി.

എസ്.കെ.സിറാജ്, മുസ്തഫ, അക്ബര്‍ അഴിത്തല തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ വാര്‍ഡുകളില്‍ ഭക്ഷണ വിതരണത്തിന്ന്
