നരിപ്പറ്റ: വിവാഹ സമ്മാനമായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് സമര്‍പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് പരിചരണ വിഭാഗത്തിലേക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് സമര്‍പിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മകള്‍ ഡോക്ടര്‍ അനുശ്രീയും വയനാട് കല്പറ്റ ശ്രീതിലകം വീട്ടില്‍ അഭിഷേകും തമ്മിലുള്ള വിവാഹം നടക്കുന്ന ചടങ്ങിലാണ് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് കൈമാറിയത്.
വധൂഗൃഹത്തില്‍ നടന്ന ചടങ്ങില്‍ നാദാപുരം എംഎല്‍എ ഇ.കെ.വിജയന്റെ സാന്നിധ്യത്തില്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ്.ഷാരോണ്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര് ഏറ്റുവാങ്ങി.