വടകര: വടകരയില്‍ നടക്കാന്‍ പോകുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. യുഡിഎഫ് സ്ഥാനാര്‍ഥി വടകരയില്‍ ഇന്നലെ വന്നപ്പോള്‍ തന്നെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത രൂപത്തിലുള്ള സ്വീകരണമാണ് ലഭിച്ചത്. പുതു തലമുറ അങ്ങേയറ്റം ആവേശത്തിലാണ്. ഒരു കാലത്തും ഇല്ലാത്ത സംഭവമാണ് ഇത്.
രാവിലെ ഷാഫി പറമ്പില്‍ മുല്ലപ്പള്ളിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുകണ്ടു. തുടര്‍ന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കവെ ഷാഫിയുടെ വിജയം ഇന്നലെത്തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞതായി പറഞ്ഞു. ഇനി ഭൂരിപക്ഷത്തിന്റെ കാര്യം മാത്രം ആലോചിച്ചാല്‍ മതി. വടകര കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ പൊന്നാപുരം കോട്ടയായിരുന്നു പണ്ട്. 2009 ഞാന്‍ മത്സരിച്ചപ്പോള്‍ ഞാന്‍ ആ കോട്ട പൊളിച്ചു. ആ ഉഴുതുമറിച്ച മണ്ണിലാണ് വീണ്ടും മുരളീധരന് വിജയം നേടിയത്. ചിന്തിക്കുന്ന നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിനൊപ്പമാണ്. നാട്ടിലെ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഷാഫി പറമ്പിലിനെ അല്ലാതെ ആരെ വിജയിപ്പിക്കും.
സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞു. വടകരയില്‍ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ചര്‍ച്ചയാകും. ടിപി വധത്തില്‍ ഇനിയും വന്‍ ഗൂഢാലോചന പുറത്തുവരാനുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. നേരത്തെ ഷാഫിയെ മുല്ലപ്പള്ളി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.