വടകര: ഹരിതകര്മസേനാംഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ വിലയേറിയ ജീവന് തിരിച്ചു കിട്ടിയതിലെ
ആശ്വാസത്തിലാണ് രമേശനെന്ന ആയൂര്‍വേദ വൈദ്യന്. വടകര മുനിസിപ്പാലിറ്റിയിലെ ഹരിയാലി ഹരിത കര്‍മ സേനാംഗമായ കുരിയാടിയിലെ സീമയാണ് ജാഗ്രതയോടെ ഇടപെട്ടതും ജീവന് തിരികെ കിട്ടാന്‍ വഴിയൊരുക്കിയതും.
27-ാം വാര്‍ഡിലെ വീടുകളില്‍ നിന്നു മാലിന്യ ശേഖരണത്തിനു ചെന്നപ്പോഴാണ് ഇത്തരമൊരനുഭവം. അവിടെ ഒരു വീട്ടില്‍ വിവാഹം ക്ഷണിക്കാന്‍ എത്തിയ രമേശനെന്ന വൈദ്യന് ബോധമറ്റ് വീഴുകയായിരുന്നു. ഒരുവശം തളര്‍ന്ന് ചലനമറ്റ നിലയിലായി രമേശന്. എന്തുചെയ്യണമെന്നറിയാതെ വീട്ടുകാരും അയാളുടെ കൂടെ വന്നയാളും പരിഭ്രമിച്ചപ്പോള് സീമ സമയോചിതമായി ഇടപെടുകയായിരുന്നു. സ്വകാര്യ ക്ലിനിക്കില്‍ നഴ്സിംഗ് പരിശീലനത്തിന് കുറച്ചുകാലം നിന്നതിന്റെ പരിചയമുണ്ടായിരുന്ന സീമ
മറ്റൊന്നും ആലോചിക്കാതെ പെട്ടെന്നു തന്നെ രമേശന് സിപിആര്‍ ല്കി. ഒപ്പം മറ്റു പ്രാഥമിക സേവനങ്ങളും ചെയ്തു. ഇതിനു ഫലവുമുണ്ടായി. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയ രമേശന് സുഖംപ്രാപിച്ചു.
ആഴ്ചകള്‍ക്കു മുമ്പ് നടന്ന ഈ സംഭവം ശുചിത്വ മിഷന് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് പുറംലോകം വ്യാപകമായി അറിഞ്ഞത്. ശുചിത്വമിഷന് പ്രതിനിധി ഇന്നലെ കുരിയാടിയിലെ വീട്ടിലെത്തി സീമയെ അഭിനന്ദിക്കുകയും വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
സീമക്ക് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.