വാണിമേല്‍: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെട്ടിട നികുതി അടക്കണമെന്ന നോട്ടീസ് നല്‍കുകയും അത്
ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വീട് നഷ്ടപ്പെട്ട വ്യക്തിയെ അപമാനിക്കുകയും ചെയ്തെന്ന് ആരോപിച്ച് വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.രാഹുല്‍രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.കെ.ബിജിത്ത് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഷില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ലിജിന നന്ദിയും പറഞ്ഞു.
