അഴിയൂര്‍: അഴിയൂര്‍ ക്ലബ് ഡി സ്കോര്‍പ്യന്‍സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് ഇഫ്താര്‍ സംഗമവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ്
റഫീഖ് എസ്.പി യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (വടകര സര്‍ക്കിള്‍) സോമസുന്ദരം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു. എക്സൈസ്, പോലീസുദ്യോഗസ്ഥര്‍, ക്ലബ് ഭാരവാഹികള്‍, അഴിയൂര്‍ പഞ്ചായത്ത് പതിനേഴാം വാർഡ് വികസനസമിതി അംഗങ്ങള്‍, സാമൂഹിക രാഷ്ട്രീയ മത സംഘടനകളില്‍പെട്ട പ്രമുഖ വ്യക്തിത്വങ്ങള്‍, വിദ്യാര്‍ഥികൾ, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
സിന്തറ്റിക് ഡ്രഗ്സ് എന്ന സാമൂഹിക വിപത്തിനെതിരെ സമൂഹം
ഒന്നിക്കുകയും, പുതു തലമുറയില്‍ പെട്ട കുട്ടികള്‍ ലഹരിയില്‍ അകപ്പെട്ടു പോവാന്‍ സാധ്യത ഉള്ളതിനാല്‍ അത്തരം കുട്ടികളെ നിരീക്ഷിക്കുന്നതിനോടൊപ്പം അവരെ സമൂഹം ചേര്‍ത്ത് പിടിച്ചു ലഹരി മാഫിയകളില്‍ നിന്ന് സംരക്ഷിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

സിന്തറ്റിക് ഡ്രഗ്സ് എന്ന സാമൂഹിക വിപത്തിനെതിരെ സമൂഹം

