നാദാപുരം: കാഫിര്‍ സ്ക്രീന്‍ ഷോട്ട് നിര്‍മിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്
നാദാപുരം നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന സമര കാഹളം ഇന്ന് (ബുധന്‍) വൈകുന്നേരം വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.ഹാരിസ് അറിയിച്ചു. നാദാപുരത്ത് മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്യും. യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എം.ഹംസ മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി അംഗം എം.കെ.അഷ്റഫ് പ്രസംഗിക്കും.
തൊട്ടില്‍പ്പാലത്ത് ജില്ല ലീഗ് ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് വി പി കുഞ്ഞബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തും. എടച്ചേരിയില്‍ യുഡിഎഫ് ജില്ല കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും ഭൂമിവാതുക്കലില്‍ കെഎംസിസി ചീഫ് ഓര്‍ഗനൈസര്‍ സി.വി.എം വാണിമേലും ഉദ്ഘാടനം ചെയ്യും. തൂണേരിയില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ
കമ്മിറ്റി അംഗം വി.വി.മുഹമ്മദലിയും തളീക്കരയില്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്തും ഉദ്ഘാടനം ചെയ്യും.