അഴിയൂര്‍: ജീവനക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അഴിയൂരില്‍ നിലനില്‍ക്കുന്ന പോരിന് അവസാനമില്ല. തിങ്കളാഴ്ചയും
ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ഉപരോധം നടന്നു.
ആരോപണ വിധേയനായ ക്ലാര്‍ക്കിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെതിരെയാണ് പ്രതിപക്ഷത്തെ എല്‍ഡിഎഫ്, എസ്ഡിപിഐ അംഗങ്ങള്‍ ഉപരോധവുമായി രംഗത്തെത്തിയത്. സെക്രട്ടറി ലീവില്‍ പോയതോടെ അസിസ്റ്റന്റ് സെക്രട്ടറിയെയാണ് അംഗങ്ങള്‍ തിങ്കളാഴ്ച ഉപരോധിച്ചത്.
ദിവസങ്ങള്‍ക്കു മുമ്പ് സെക്രട്ടറിയെ ഉപരോധിച്ചപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെട്ട ചോമ്പാല സിഐ മുമ്പാകെ സെക്രട്ടറി നല്‍കിയ
ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ്, എസ്ഡിപിഐ അംഗങ്ങള്‍ അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചത്. കാലത്ത് തുടങ്ങിയ ഉപരോധം വൈകുന്നേരം വരെ തുടര്‍ന്നു. സ്ഥലത്തെത്തിയ ചോമ്പാല സമരക്കാരായ ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് തനീക്കി.
ഉപരോധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഓഫീസിനു പുറത്ത് മുദ്രാവാക്യം മുഴക്കി.