കൊയിലാണ്ടി: നഗരവാസികള്‍ക്ക് സന്തോഷകരമായ സായാഹ്നം ചെലവഴിക്കുന്നതിനായി സ്നേഹാരാമങ്ങളും ഹാപ്പിനസ്
പാര്‍ക്കുകളും നിര്‍മിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹാപ്പിനസ് പാര്‍ക്കും സ്നേഹാരാമവും പണിയുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി നഗരസഭ മുന്നോട്ട്. നഗരസഭ ഫണ്ടിനോടൊപ്പം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയും സ്പോണ്സര്ഷിപ്പോടും കൂടിയാണ് ഹാപ്പിനസ്സ് പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്.
കൊയിലാണ്ടി നഗര ഹൃദയത്തില്‍ പ്രമുഖ വ്യാപാരി കെ.എം.രാജീവന്റെ സഹായത്തോടുകൂടി നിര്‍മിച്ച ഹാപ്പിനെസ്സ് പാര്‍ക്ക് സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ച വൈകു.ആറ് മണിക്ക് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ എംഎല്‍എ കാനത്തില്‍ ജമീല അധ്യക്ഷയാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 5 മണി മുതല്‍ പ്രശസ്ത ഓടക്കുഴല്‍ സംഗീത വിദഗ്ധന്‍ എഫ് ടി രാജേഷ് ചേര്‍ത്തലയുടെ സംഗീതവിരുന്ന് ഒരുക്കും.
പാര്‍ക്ക് സപ്തം 2 മുതല്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. പാര്‍ക്കില്‍ കുടിവെള്ള സൗകര്യവും സൗജന്യ വൈഫൈ സൗകര്യവും ടി.വി, എഫ്എം റേഡിയോ, സിസിടിവി എന്നിവയും ഉണ്ടാവും.
നഗരസഭയുടെ മുന്‍കൂര്‍ അനുവാദത്തോടെ ഇവിടെ സായാഹ്നങ്ങളില്‍ സാംസ്കാരിക പരിപാടികള്‍
സംഘടിപ്പിക്കാവുന്നതാണെന്നും എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും നഗരസഭ ചെയര്പേഴ്സന് സുധ കിഴക്കെപ്പാട്ടും വൈസ് ചെയര്മാന് അഡ്വ. കെ.സത്യനും അഭ്യര്‍ഥിച്ചു.
–സുധീര്‍ കൊരയങ്ങാട്