നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ (ഒമ്പത് കണ്ടം, പുതിയെടുത്ത് പറമ്പ്) കുളം
നികത്തിയതിനെതിരെ പരാതിയുമായി സ്വതന്ത്ര കര്‍ഷകസംഘം രംഗത്ത്. സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കുളമാണ് ജില്ലാ കലക്ടറുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും വിലക്ക് ലംഘിച്ചു നികത്തിയിരിക്കുന്നത്. നേരത്തെ ഈ കുളം നികത്തിയിരുന്നെങ്കിലും പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കലക്ടറും തഹസില്‍ദാറും ഗ്രാമപഞ്ചായത്ത് അധിൃതരും ഇടപെട്ട് നികത്തിയ മണ്ണ് എടുത്തു മാറ്റി പൂര്‍വ സ്ഥിതിയിലാക്കിയിരുന്നു. ആ കുളമാണ് വീണ്ടും നികത്തിയിരിക്കുന്നതെന്നാണ്
പരാതി. സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെ ഇതിന് കൂട്ടുനിന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നികത്തിയ കുളം പൂര്‍വാവസ്ഥയിലാക്കാന്‍ നടപടിയുണ്ടാകണമെന്നും സ്ഥലം സന്ദര്‍ശിച്ച സ്വതന്ത്രകര്‍ഷക സംഘം നേതാക്കള്‍ ആവശ്യപ്പെട്ടു.
ജില്ലാ ജനസെക്രട്ടറി നസീര്‍ വളയം, വൈസ് പ്രസിഡന്റ് സി.വി.മൊയ്തീന്, മണ്ഡലം പ്രസിഡന്റ് അബ്ദുല്ല വല്ലന്‍കണ്ടത്തില്‍, ഇബ്രാഹിം പുളിയച്ചേരി, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എം.പി.സൂപ്പി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.